
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി വീട്ടില്‍ വന്ന് കയറുമ്പോള്‍ ടിവയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടി നടന്നുകൊണ്ടിരിക്കുന്നു. ടിവിക്ക് മുമ്പിലൂടെ മുറിയിലേക്ക് കടക്കുമ്പോള്‍ ടിവിയില്‍ പ്രോഗ്രാം. അവതാരികയുടെ, പാറപ്പുറത്ത് ചിരട്ടകൊണ്ട് ഉരയ്‌ക്കുന്നതുപോലെയുള്ള സ്വരം. എന്തും കണ്ടും കേട്ടും ശീലമാകുമെന്ന് പറയുന്നപോലെ ഈ അവതാരികയുടെ പരുപരുത്ത സ്വരവും ഫാഷന്‍പരേഡ് പോലെയുള്ള വേഷവും കാണികള്‍ക്ക് സുപരിചിതമാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ കണ്ടിരിക്കാവുന്ന ഒരു പരിപാടിയാണെങ്കിലും അതിനിടയില്‍ ഇടയ്‌ക്കിടെ ഈ അവതാരികയെ സഹിക്കണമെന്നുള്ളതുകൊണ്ട് ഞാന്‍ ഈ പ്രോഗ്രാം കാണാറില്ല. അങ്ങിനെയുള്ള ഈ ഞാന്‍ മുറിയിലേക്ക് കയറുമ്പോള്‍ അവതാരികയുടെ ശബ്‌ദം അത് ഏതാണ്ട് ഇപ്രകാരമാണ് - `ഷരസ്യ.... ഷരസ്യ ..' പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്ന് കാരണവന്മാര്‍ ചോദിക്കുന്നതുപോലെ ഞാനതൊന്നും ശ്രദ്ധിയ്‌ക്കാതെ കടന്നുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അവതാരികയുടെ ഇതേ ഉച്ചാരണം - `ഷരസ്യ... ഷരസ്യ.... വല്ല നേപ്പാളിയോ ബംഗാളിയോ ചൈനക്കാരനോ ഒക്കെ ഈ പ്രോഗ്രാമില്‍ ഗസ്റ്റ് ആയിട്ട് വന്നിട്ടുണ്ടാകുമെന്നും അവരെയായിരിക്കും അവതാരിക അഭിസംബോധന ചെയ്യുന്നതെന്നും
വെറുതെ കരുതി. ടിവി യിലേക്ക് നോക്കി അങ്ങിനെ ആരുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും ഷരസ്യ... വിളി... എന്റെ ഉത്‌ക്കണ്‌ഠ മൂത്തു. ഞാന്‍ എന്റെ ഭാര്യയോട് ചോദിച്ചു, ആരെയാണീ പെങ്കൊച്ച് ഷരസ്യ... ഷരസ്യ... എന്ന് വിളിക്കുന്നത്. ഭാര്യ ചിരിച്ചുകൊണ്ട് പറഞ്ഞു. അത് ഷരസ്യയെന്നല്ല. ശരത്ത് സാര്‍ എന്ന് വിളിക്കുന്നതാണ്. വിളിച്ച് വിളിച്ച് വിളിയൊരു വളിച്ച സാമ്പാറ് പരുവമായെന്നേയുള്ളൂ.ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഇന്ന് മലയാളം ചാനലുകളിലെ ഏറ്റവും റേറ്റിംഗ് ഉള്ള പരിപാടിയാണ്. പ്രശസ്‌തരായ കലാപ്രതിഭകളെ അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കി കൊണ്ടുവന്നിരുത്തി പ്രോഗ്രാം ചെയ്യിക്കുന്നു. ബഹുരാഷ്‌ട്ര ചാനല്‍ഭീമന്‍ റൂപ്പെര്‍ട്ട് മര്‍ഡോക്ക് ................. മുതലാളിയായ ഈ ചാനലിന് പണം ഒരു പ്രശ്‌നമല്ല. വീട്ടിലിരുന്ന് ഒരു ഗാനമേള കാണുന്ന പ്രതീതി ഈ പരിപാടിക്കുണ്ട്.
ഇങ്ങനെയുള്ള ഈ പരിപാടിക്കിടയിലാണ് അമ്പലപ്പറമ്പിലെ പാമ്പുകളിക്കാരനെപ്പോലെ ഈ അവതാരിക വരുന്നത്. പാമ്പിനെ ശ്രദ്ധിക്കാന്‍ കളിക്കാരന്റെ ആവശ്യമില്ല. പക്ഷെ താന്‍കാരണമാണ് പാമ്പിനെ ആളുകള്‍ ശ്രദ്ധിക്കുന്നതെന്ന് പാമ്പാട്ടിക്ക് തോന്നിയാല്‍ എന്തുചെയ്യും? എന്തുചെയ്യാനാ സഹിയ്‌ക്കതന്നെ. ഏതാണ്ട് ഇതേ പരുവത്തിലാണ് ഈ റിയാലിറ്റി ഷോയിലെ അവതാരിക.
26-06-2011 ലെ നാനാ സിനിമാ വാരികയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരിക രിഞ്‌ജിനി ഹരിദാസിനെപ്പറ്റി ഒരു കമന്റ് പ്രശസ്‌ത സിനിമ നിരൂപകന്‍ ടി.പി. ശാസ്‌തമംഗലത്തിന്റെ വക. (എന്‍ഡോസള്‍ഫാനെക്കാള്‍ മാരകം രഞ്‌ജിനി ഹരിദാസ് എന്നാണ് തലക്കെട്ട് നാന)
ചാനലുകള്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്.
സിനിമയിലും ചാനലുകളിലുമൊക്കെയുണ്ടാകുന്ന സംഭവങ്ങള്‍ വ്യക്തികളില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഈ റിയാലിറ്റി ഷോ യിലെ അവതാരികയുടെ ഉച്ചാരണവും പെര്‍ഫോമന്‍സുമൊക്കെ നമ്മുടെ നാട്ടിലെ കുട്ടികള്‍ അനുകരിക്കാന്‍ തുടങ്ങിയാല്‍ അവരുടെ ജന്മം കോഞ്ഞാട്ടയേക്കാളും മോശമാകും. കാതിലെ കമ്മലും നെറ്റിയിലെ പൊട്ടും നോക്കി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയേണ്ടിവരുന്ന അവതാരികമാര്‍. വസ്‌ത്രധാരണത്തിലൂടെയെങ്കിലും താങ്കളുടെ റിയാലിറ്റി വെളിപ്പെടുത്താന്‍ കഴിയണം എന്നുമാത്രമേ പറയുവാനുള്ളൂ.
No comments:
Post a Comment